Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Safely Rescued

മാനുഷിക പരിഗണന: രണ്ടാമത് ഇ​റാ​നി​യ​ൻ ക​പ്പ​ലി​ന്‍റെ സുരക്ഷ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന ഏ​റ്റെ​ടു​ത്തു

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ ക​ട​ൽ പ​രി​ധി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടാ​മ​ത്തെ ഇ​റാ​നി​യ​ൻ ക​പ്പ​ലാ​യ ഐ.​ആ​ർ.​ഐ.​എ​സ്. ബു​ഷെ​ഹ​റി​ന്‍റെ നി​യ​ന്ത്ര​ണം ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന ഏ​റ്റെ​ടു​ത്തു. ക​പ്പ​ലി​ലെ കാ​ഡ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള 208 ക്രൂ ​അം​ഗ​ങ്ങ​ളെ​യും സൈ​ന്യം സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ച​താ​യി ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റ് അ​നു​ര കു​മാ​ര ദി​സ​നാ​യ​കെ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം അ​മേ​രി​ക്ക​ൻ അ​ന്ത​ർ​വാ​ഹി​നി​യു​ടെ ടോ​ർ​പ്പി​ഡോ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന ഇ​റാ​നി​യ​ൻ യു​ദ്ധ​ക്ക​പ്പ​ലാ​യ 'ഐ​ആ​ർ​ഐ​എ​സ് ദേ​ന' ദു​ര​ന്ത​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​പു​തി​യ നീ​ക്കം. ക​പ്പ​ലി​ന് എ​ഞ്ചി​ൻ ത​ക​രാ​ർ സം​ഭ​വി​ച്ചു​വെ​ന്ന സ​ഹാ​യ അ​ഭ്യ​ർ​ത്ഥ​ന​യെ​ത്തു​ട​ർ​ന്നാ​ണ് ശ്രീ​ല​ങ്ക​ൻ സൈ​ന്യം ഇ​ട​പെ​ട്ട​ത്. മേ​ഖ​ല​യി​ൽ യു​ദ്ധ​സ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ, മാ​നു​ഷി​ക പ​രി​ഗ​ണ​ന മു​ൻ​നി​ർ​ത്തി​യാ​ണ് ക​പ്പ​ലി​ന്‍റെ​യും ക്രൂ ​അം​ഗ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ഏ​റ്റെ​ടു​ത്ത​തെ​ന്ന് ശ്രീ​ല​ങ്ക​ൻ​പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി.

ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന 53 ഓ​ഫീ​സ​ർ​മാ​ർ, 84 കാ​ഡ​റ്റു​ക​ൾ, 48 മു​തി​ർ​ന്ന നാ​വി​ക​ർ, 23 നാ​വി​ക​ർ എ​ന്നി​വ​രെ കൊ​ളം​ബോ തു​റ​മു​ഖ​ത്തെ​ത്തി​ച്ചു. ഇ​വ​രെ പി​ന്നീ​ട് സൈ​നി​ക ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. കൊ​ളം​ബോ ഒ​രു പ്ര​ധാ​ന വാ​ണി​ജ്യ തു​റ​മു​ഖ​മാ​യ​തി​നാ​ൽ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ലും ഇ​ൻ​ഷു​റ​ൻ​സ് സം​ബ​ന്ധ​മാ​യ ആ​ശ​ങ്ക​ക​ളാ​ലും ക​പ്പ​ൽ അ​വി​ടെ നി​ർ​ത്താ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ല്ല. തു​ട​ർ​ന്ന് ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​പ്പ​ൽ കി​ഴ​ക്ക​ൻ തു​റ​മു​ഖ​മാ​യ ട്രി​ങ്കോ​മാ​ലി​യി​ലേ​ക്ക് മാ​റ്റി.​മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ത്തി​ൽ ശ്രീ​ല​ങ്ക ഒ​രു പ​ക്ഷ​ത്തും നി​ൽ​ക്കു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള അ​ന്താ​രാ​ഷ്ട്ര ക​ട​മ​ക​ൾ പാ​ലി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് ദി​സ​നാ​യ​കെ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ അ​റി​യി​ച്ചു.

വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ന്ന ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ 'മി​ലാ​ൻ 2026' അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഐ​ആ​ർ​ഐ​എ​സ് ദേ​ന എ​ന്ന ക​പ്പ​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ദ​ക്ഷി​ണ ശ്രീ​ല​ങ്ക​ൻ തീ​ര​ത്ത് ത​ക​ർ​ക്ക​പ്പെ​ട്ട​ത്. ഈ ​സം​ഭ​വ​ത്തി​ൽ നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​റ്റൊ​രു ക​പ്പ​ലാ​യ ബു​ഷെ​ഹ​റി​നെ ശ്രീ​ല​ങ്ക​ൻ അ​ധി​കൃ​ത​ർ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്.

Latest News

Corehub Up